---
title: "തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ കേസെടുത്ത് പൊലീസ്"
english_title: "Police register case against youth who smoked ganja beedi in Taliparambi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306272/Police register case against youth who smoked ganja beedi in Taliparambi"
published_at: "2025-08-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f681861e84_Screenshot_20250803_191541_Chrome.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ കേസെടുത്ത് പൊലീസ്

> **Lead Summary:** തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ കേസെടുത്ത് പൊലീസ്. കരിമ്പം ഒറ്റപ്പാലനഗറിൽ സ്ട്രീറ്റ് നമ്പർ ഏഴ് റംഷീന മൻസിൽ വി.എം.അബ്ദുൽനാസറിൻറെ മകൻ പി.പി.മുഹമ്മദ് അസ്ലംന്റെ പേരിലാണ് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് 1985 പ്രകാരം കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ കേസെടുത്ത് പൊലീസ്. കരിമ്പം ഒറ്റപ്പാലനഗറിൽ സ്ട്രീറ്റ് നമ്പർ ഏഴ് റംഷീന മൻസിൽ വി.എം.അബ്ദുൽനാസറിൻറെ മകൻ പി.പി.മുഹമ്മദ് അസ്ലംന്റെ പേരിലാണ് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് 1985 പ്രകാരം കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് പുലർച്ചെ 2.30 ന് തളിപ്പറമ്പ് ഇൻസ്പെക്ടർ പി.ബാബുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്.അള്ളാംകുളം റോഡ് സ്ട്രീറ്റ് നമ്പർ 2-എ മർകാന സ്പോട്ട് ടർഫ് ഗ്രൗണ്ടിന് വടക്കുംഭാഗം റോഡരികിൽ പൊതുസ്ഥലത്തുവച്ചാണ് കഞ്ചാവ് നിറച്ച ബീഡിവലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306272/Police register case against youth who smoked ganja beedi in Taliparambi)